കിരീടവും ആഭരണങ്ങളുമണിഞ്ഞ് രാജാപാര്‍ട്ട് വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ് വീണ്ടും എത്തുകയാണ്. പുതിയ ചിത്രം സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റില് കാമിനീ... എന്നു തുടങ്ങുന്ന ഗാനമാണ് ഇദ്ദേഹത്തിന്റെ പുതിയ സൃഷ്ടി. വരികളും സംഗീതവും രാത്രി ശുഭരാത്രിയെ വെല്ലുമെന്നും സംസാരമുണ്ട്. പണ്ഡിറ്റിന്റെ പേരിനൊപ്പം യൂട്യൂബ് തിരയുന്നത് ഈ ഗാനമാണ്.
അടിമുടി ഭക്തിമയത്തില് വിഡിയോ ആല്‍ബത്തിലും സന്തോഷ് പ്രത്യക്ഷപ്പെടുന്നുണ്ട്. കൊടുങ്ങല്ലൂരമ്മയെ സ്തുതിച്ച് വിഡിയോ ആല്‍ബത്തിലാണ് ഭക്തനായി സന്തോഷ് പണ്ഡിറ്റ് ട്രാക്ക് മാറ്റിയെത്തുന്നത്. ഭദ്രേ ശരണമെന്നാണ് ഈ പാട്ടുതുടങ്ങുന്നത്.
ചീത്തവിളി കേട്ട് സന്തോഷ് ഇനി സിനിമയെടുക്കില്ലെന്നു കരുതിയവരെ ഞെട്ടിച്ചു കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ഉടന്‍ റിലീസ് ചെയ്യുമെന്നും കേള്‍ക്കുന്നു. ചിത്രത്തില്‍ ഇംഗ്ലീഷ് ഗാനവും പണ്ഡിറ്റിന്റെ വകയായുണ്ട്.
കൃഷ്ണനും രാധയും, അംഗന് വാടിയിലെ ടീച്ചറെ... തുടങ്ങിയ പാട്ടുകളിലൂടെ മലയാളി പ്രേക്ഷകര്‍ സഹനത്തിന്റെ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞു. എന്തെല്ലാം പറഞ്ഞാലും ഇക്കാലത്ത് ജീവിച്ചുപോകണമെങ്കില്‍ പണ്ഡിറ്റിനെ കണ്ടു പഠിക്കണമെന്നാണ് ചിലരെങ്കിലും പറയുന്നത്. വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടിയുമായി വീണ്ടും സിനിമയില്‍ സജീവമാകാനാണ് സന്തോഷിന്റെ തീരുമാനം.