പാലാ: ഒഐസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ബെന്നിച്ചന് മാത്യുവിന്റെ ഭാര്യാ പിതാവ് രാമപുരം അമനകര നരിവേലില്‍ ജോസഫ് ജോസഫ് (79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (മേയ് രണ്ട്) ഉച്ചകഴിഞ്ഞ് 2.30ന് രാമപുരം ഫൊറോന പള്ളിയില്‍. മക്കള്‍: മേഴ്സി, ലിസി, റെജി, ഗള്ഗാനി, അഗസ്റ്റിന്. മറ്റു മരുമക്കള്‍: അഗസ്റ്റിന് കുളിരിയേല്‍, പി.ഡി. പോള്‍(ഓസ്ട്രേലിയ), ഷാജന്, ഷൈനി.
നിര്യാണത്തെ തുടര്‍ന്ന് ഫാ.സജിമോന്‍ പുത്തന്‍പുരയ്ക്കലിന്റെയും ഫാ.സോണി കരുവേലിവുന്റെയും നേതൃത്വത്തില്‍ ജോസഫിന്റെ ആത്മശാന്തിയ്ക്കായി ബെന്നിച്ചന് മാത്യുവിന്റെ വസതിയില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. മാഞ്ചസ്റ്ററിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ സഹപ്രവര്‍ത്തകരും പ്രാര്‍ഥനയില്‍ പങ്കുകൊണ്ടു. ഒഐസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കമ്മറ്റി ഈ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഒഐസിസി യുകെ നാഷണല്‍ കമ്മറ്റിയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.