ന്യൂജേഴ്സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ
മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍
ആഘോഷങ്ങള്‍ ജൂലൈ 1 മുതല്‍ 10 വരെ തീയതികളില്‍ നടന്നുവരുന്നു.
തിരുനാള്‍
ആഘോഷങ്ങളോടനുബന്ധിച്ച് ജൂലൈ എട്ടാംതീയതി വെള്ളിയാഴ്ച സെന്റ് തോമസ് സീറോ മലബാര്‍
രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പത്താമത് മെത്രാഭിഷേക
ജൂബിലി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളി
അറിയിച്ചു.
2001 മാര്‍ച്ച് 13-നാണ് സീറോ മലബാര്‍ രൂപത അമേരിക്കയില്‍
രൂപീകൃതമായത്. 2001 ജൂലൈ 11-ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയില്‍
നിന്നും മാര്‍ ജേക്കബ് അങ്ങാടിയത്ത് മെത്രാഭിഷേകം സ്വീകരിച്ചതോടെ ഇന്ത്യയ്ക്ക്
പുറത്ത് സീറോ മലബാര്‍ രൂപതയുടെ ആദ്യത്തെ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്
നിയമിതനാകുകയും ഇന്നേക്ക് പത്തുവര്‍ഷം പിന്നിടുകയും ചെയ്യുന്നു.
ജൂബിലി
ആഘോഷപരിപാടികള്‍ വൈകിട്ട് 7.30-നുള്ള ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ
ആരംഭിക്കുന്നതും, ദിവ്യബലി മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ
മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നതുമാണ്. സമൂഹബലിയില്‍ ഫാ. ഡൊമിനിക് നാട്ടുനിലം,
ഫാ. തോമസ് പെരുനിലം, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ക്കൊപ്പം മറ്റ് സമീപ
ഇടവകകളിലെ അച്ചന്മാരും പങ്കെടുക്കും. ദിവ്യബലിക്കുശേഷം 8.30-മുതല്‍ ജൂബിലി
ആഘോഷപരിപാടി നടക്കും. 9 മണിക്കുള്ള സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കും.
ജൂലൈ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പരിശുദ്ധ ദിവ്യബലിയും
നൊവേനയും തുടര്‍ന്ന് രണ്ടുമണിക്ക് ആഘോഷമായ ദിവ്യബലി മാര്‍ അങ്ങാടിയത്തിന്റെ
കാര്‍മികത്വത്തില്‍ നടക്കുന്നതും കുട്ടികള്‍ക്കുള്ള കണ്ഫര്മേഷന്
നല്കുന്നതുമായിരിക്കും.
പത്താംതീയതി ഞായറാഴ്ച രാവിലെ 10 മണിക്ക്
വേസ്പരയും തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ
കാര്‍മികത്വത്തില്‍ നടക്കും. മുഖ്യതിരുകര്മ്മങ്ങള്ക്കുശേഷം വിശുദ്ധരുടെ
രൂപംവഹിച്ചുകൊണ്ടുള്ള നഗരി കാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും
നടക്കും.
ഈവര്‍ഷത്തെ വിശുദ്ധന്റെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്
പറയരുതോട്ടത്തില്‍ കുടുംബാംങ്ങളായ വിന്‍സെന്റ് തോമസ്, സിസിലി തോമസ് എന്നിവരാണ്.
ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പം തിരുനാള്‍ തിരുകര്‍മ്മങ്ങളിലും
പങ്കുചേര്‍ന്ന് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബഹു. വികാരി അച്ചനും,
ട്രസ്റ്റിമാരും, പ്രസുദേന്തിമാരും എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകളുടെ സ്റ്റാളുകളും
പ്രവര്‍ത്തിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ്
കടുകപ്പള്ളില്‍ (908 837 9484), അജിത് ചിറയില്‍ (609 532 4007), സിറിയക് ആന്റണി
(908 531 9002), വിന്‍സെന്റ് തോമസ് (732 617 7287). സെബാസ്റ്റ്യന്‍ ആന്റണി
ഇടയത്ത് അറിയിച്ചതാണിത്. വെബ്സൈറ്റ്:
www.stthomassyronj.org