ബ്രാഡ്ഫോര്‍ഡ്: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പേരുകൊണ്ട് പ്രസിദ്ധമായ എടത്വ
തിരുനാള്‍ യുകെയിലും ആഘോഷിച്ചു. ബ്രാഡ്ഫോര്‍ഡിലെ സെന്റ് പീറ്റേഴ്സ്
ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ ഫാ. ബാബു അപ്പാടന്‍ മുഖ്യ കാര്‍മികത്വം
വഹിച്ചു. എടത്വ തിരുനാളിന്റെ ചടങ്ങുകളും തനതു ശൈലികളും അവലംബിച്ച് നടന്ന
ആഘോഷങ്ങളില്‍ നിരവധി കുടുംബങ്ങള്‍ പങ്കാളികളായി.
തിരുനാള്‍ കുര്‍ബാനയെ
തുടര്‍ന്ന് രൂപം മുത്തലും വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. സ്നേഹവിരുന്നോടെ
പരിപാടികള്‍ സമാപിച്ചു. ബ്രാഡ്ഫോര്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി
സുബിന് ജോസഫ് ആണ് തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല