ആത്മഹത്യാ പ്രവണതയ്ക്കെതിരേ പ്രചാരണം നടത്തിയ മലയാളി തൂങ്ങിമരിച്ചു
Published on 07 May, 2012
ഷാര്‍ജ: ആത്മഹത്യാ പ്രവണതയ്ക്കെതിരേ പ്രചാരണം നടത്തിയ പ്രവാസി മലയാളി സാമ്പത്തിക
ബുദ്ധിമുട്ടിനാല്‍ തൂങ്ങിമരിച്ചു. ഗള്‍ഫിലാണ് സംഭവം. കഴിഞ്ഞ മുപ്പത്തിയേഴു
വര്‍ഷമായി യു.എ.ഇ.യില്‍ താമസിച്ചുവരുന്ന എക്സ്റേ ടെക്നീഷ്യന് സുഗതനെ (61) ആണ്
കഴിഞ്ഞയാഴ്ച ഫുജൈറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവിധ ഇന്ത്യന്‍
സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ആത്മഹത്യക്കെതിരെ പ്രചാരണപരിപാടികള്‍
നടത്തിയിരുന്നു.ഏപ്രില്‍ 29ന് ലീവെടുത്ത് ഫുജൈറയിലേക്ക് കാറോടിച്ചുപോയതായി
റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും കയര്‍ വാങ്ങി പണിതീരാത്ത
കെട്ടിടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 30നാണ് മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തികബുദ്ധിമുട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
'സേവനം'
എന്ന സംഘടനയുടെ ഷാര്‍ജ യൂണിറ്റ് സെക്രട്ടറിയായിരുന്നു സുഗതന്. കഴിഞ്ഞവര്‍ഷം
സേവനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. സംസ്കാരം
നടത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല