പ്രായ വിവാദം ഒഴിവാക്കേണ്ടതായിരുന്നു: ജനറല്‍ വി.കെ. സിംഗ്.
Published on 08 May, 2012
തിരുവനന്തപുരം: തന്നെ സംബന്ധിച്ച പ്രായ വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന്
കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് വ്യക്തമാക്കി. അഴിമതി മറ്റുള്ള മേഖലകളില്‍
ഉള്ളതുപോലെ പ്രതിരോധമേഖലയിലും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്
നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും വി.കെ. സിംഗ് പറഞ്ഞു.
ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ പൂര്‍ണമായി നിയന്ത്രിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല