കാക്കനാട്: പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ കൊണ്ടുവരുന്ന വണ്ടികളില്‍
സണ്‍ഗ്ളാസ് ഒട്ടിച്ചാല്‍ അതു നീക്കം ചെയ്യാതെ രജിസ്റ്റര്‍ ചെയ്യില്ലെന്ന്
ആര്‍ടിഒ ടി.ജെ. തോമസ് അറിയിച്ചു. ഇതു സംബന്ധിച്ച് എല്ലാ ഓഫീസുകള്‍ക്കും
നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ ഒരു സ്വകാര്യ കാര്‍ രജിസ്ട്രേഷനു
കൊണ്ടുവന്നത് സണ്‍ഗ്ളാസ് ഒട്ടിച്ചാണ്. അതു നീക്കം ചെയ്തശേഷമാണ് രജിസ്റ്റര്‍ ചെയ്തത്. ഒട്ടിക്കാന്‍ 20,000 രൂപ ചെലവായതായി ഉടമ പറഞ്ഞു. മറ്റു
വാഹനങ്ങളില്‍ ഒട്ടിച്ചിട്ടുള്ളവ മാറ്റാന്‍ നടപടിയെടുക്കുന്നുണ്െടന്നും
ആര്‍ടിഒ പറഞ്ഞു.