ന്യൂയോര്‍ക്ക്: അഞ്ചുവര്‍ഷമായി ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന
`അക്ഷരം' മാഗസിന് പ്രഖ്യാപിച്ച അക്ഷര പുരസ്കാര അവാര്‍ഡ് നൈറ്റും, ന്യൂയോര്‍ക്ക്
മലയാളി ബോട്ട് ക്ലബിന്റെ പ്രഥമ ആനുവല്‍ ഡിന്നറും സംയുക്തമായി ന്യൂയോര്‍ക്കിലെ
രാജധാനി ബാങ്ക്വറ്റ് ഹാളില്‍ വെച്ച് മെയ് 20-ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക്
നടത്തപ്പെടുന്നതാണ്.
കുട്ടനാടന്‍ വള്ളംകളിയുടെ തനിമ നഷ്ടപ്പെടാതെ അതേ
ആവേശത്തോടുകുടി അമേരിക്കയിലും കാനഡയിലും നിരവധി മത്സരങ്ങളില്‍ ഒന്നാം സമ്മാനം നേടിയ
ന്യൂയോര്‍ക്കിലെ ഏക മലയാളി ബോട്ട് ക്ലബിന്റെ പുതിയ സാരഥികള്‍ ചടങ്ങില്‍ വെച്ച്
സ്ഥാനം ഏറ്റെടുക്കും.
അക്ഷരം മാസിക പ്രഖ്യാപിച്ച അക്ഷര പുരസ്കാരം നേടിയത്
ഏഷ്യാനെറ്റിന്റെ ഡോ. കൃഷ്ണകിഷോര്‍ ആണ്.
പ്രസ്തുത പരിപാടികളില്‍
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: വിശ്വനാഥന്
കുഞ്ചുപിള്ള (914 804 1680), ചെറിയാന് കോശി (516 353 7611), ഫിലിപ്പ് മഠത്തില്‍
(917 459 7819), ചെറിയാന് ചക്കാലപടിക്കല്‍ (516 232 4654), കുഞ്ഞ് മാലിയില്‍ (516
503 8082), സജി താമരവേലില്‍ (917 533 3566).
ചടങ്ങ് സ്പോണ്സര്
ചെയ്തിരിക്കുന്നത് ഈസ്റ്റ്കോസ്റ്റ് ക്യാപ്പിറ്റല്‍, ഹെഡ്ജ് ബ്രോക്കറേജ്
ന്യൂയോര്‍ക്ക്, ജയ്ഹിന്ദ് ടിവി യുഎസ്എ, ജെ.പി.ആര് അസോസിയേറ്റ്സ്, കേരളാ
കിച്ചന്, രാജ് ഓട്ടോ സെന്റര്‍, ക്രിസ് ഓട്ടോ ഡ്രൈവിംഗ് സ്കൂള്‍, ഗാലക്സി
ഹോംസ് ഇന്ക്, വിനോദ് കെയാര്‍കെ ലോ ഓഫീസ് എന്നിവരാണ്.