Image

മലയാള ചിത്രം ഓര്‍ഡിനറി ഫിലാഡല്‍ഫിയയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ജോസ് ഏബ്രഹാം Published on 11 May, 2012
 മലയാള ചിത്രം ഓര്‍ഡിനറി ഫിലാഡല്‍ഫിയയില്‍ പ്രദര്‍ശിപ്പിക്കുന്നു.
സമീപ കാലത്ത് മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ച സിനിമ എന്ന പേരു നേടിയ ഓര്‍ഡിനറി എന്ന സിനിമ മെയ് 12, 13 തീയ്യതികളില്‍ ഫിലാഡല്‍ഫിയയിലെ ന്യൂ ടൗണ്‍ തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു. 12-ാം തിയ്യതി 4pm ഉം 13-ാം തീയതി ഞായറാഴ്ച്ച 3.30pm നും ആണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഒരു കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറുടേയും കണ്ടക്ടറുടേയും അതുപോലെ അവരുടെ ജീവിതത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങളും വരച്ചു കാണിക്കുന്ന ഈ സിനിമ ഇന്ത്യയില്‍ വന്‍ പ്രദര്‍ശനവിജയം നേടിയിരുന്നു. വ്യത്യസ്തമായ ഒരു കഥ വേറിട്ടൊരു ക്യാന്‍വാസില്‍ പകര്‍ത്തുന്ന ഈ സിനിമ തീര്‍ച്ചയായും പ്രേക്ഷകര്‍ക്കു ഒരു നവ്യാനുഭവം പ്രദാനം ചെയ്യും.

അഡ്രസ്
Newtown Theatre,
120 N, State st.,
Newtown, P.A 18940,
www.philyindianmovies.com.
 മലയാള ചിത്രം ഓര്‍ഡിനറി ഫിലാഡല്‍ഫിയയില്‍ പ്രദര്‍ശിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക