ഹൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സൗത്ത്
വെസ്റ്റ് റീജിയന്(ബി) യൂത്ത് ചാപ്ലൈയ്നായി റവ. എബ്രഹാം തോമസ് മെയ്
ആദ്യവാരം ചുമതലയേറ്റു. ഇവിടെ യൂത്ത് ചാപ്ലൈയ്നായി പ്രവര്‍ത്തിച്ചിരുന്ന
റവ. ഷിബി എബ്രഹാം ഒക്കലഹോമ മാര്‍ത്തോമാ ഇടവക വികാരിയായി സ്ഥലം മാറിയ
ഒഴിവിലാണ് റവ. റോയ് തോമസ് നിയമിതായത്.
ചിക്കാഗോ, ന്യൂയോര്‍ക്ക്,
സിയാറ്റില്‍ ഇടവകകളിലെ ചുമതലകള്‍ നിര്‍വ്വഹിച്ച റവ. റോയ് തോമസ് ഉന്നത
വിദ്യഭ്യാസത്തിനായി രണ്ടുവര്‍ഷം അവധിയിലായിരുന്നു. അമേരിക്കയില്‍ ജനിച്ചു
വളര്‍ത്തപ്പെടുകയും, വിദ്യഭ്യാസം പൂര്‍ത്തീകരിക്കുകയും ചെയ്ത റവ. റോയ്
തോമസ് ഈ ഭദ്രാസനത്തില്‍ നിന്നുള്ള മാര്‍ത്തോമാ സഭയുടെ പ്രഥമ പട്ടക്കാരനാണ്.
പ്രവാസി മലയാളികളിലെ രണ്ടാം തലമുറയില്‍പെട്ട യുവജനങ്ങളെ മാര്‍ത്തോമാ
സഭയുടെ മുഖ്യധാരയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
ക്രോഡീകരിക്കുന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ള റവ. റോയ് തോമസ് ഭദ്രാസന
കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു.
ഭദ്രാസനമായി രൂപീകരിച്ചിട്ടുള്ള
വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്കുന്ന റവ. റോയ് തോമസിന്റെ
സഹധര്‍മ്മിണി ഡോ. ജിബി കൊച്ചമ്മയാണ്. ഐഗയ, ഫെയ്ത്ത്
, ജെരമ്യായ എന്നിവര്‍ മക്കളാണ്.
നാരങ്ങാനം കണ്ടകുളത്ത് തോമസിന്റെയും, തൃശ്ശൂര്‍ പുലിക്കോട്ടില്‍
ശോശാമ്മയുടേയും മകനാണ് റവ. റോയ് തോമസ്.