ന്യൂയോര്‍ക്ക്: ഫുട്ബോള്‍ കളിക്കിടെ വീണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണിന്റെ ഇടതുകൈ ഒടിഞ്ഞു. ന്യൂയോര്‍ക്കിലെ ബെല്‍യര്‍ ഫാം എസ്റ്റേറ്റില്‍ നടന്ന സൗഹൃദ ടൂര്‍ണമെന്റിലാണ് ബാന്‍ കിമൂണിന് പരിക്കേറ്റത്. ആറ് ആഴ്ചത്തെ വിശ്രമമെടുക്കാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് യുഎന്‍ വക്താവ് മാര്ട്ടിന് നെസിര്‍കി അറിയിച്ചു.