ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ
പത്താമത് കുടുംബസംഗമം വിഭവസമൃദ്ധമായ ഡിന്നറോടും, വൈവിധ്യമാര്‍ന്ന വിവിധ
കലാപരിപാടികളോടുംകൂടി വര്‍ണ്ണാഭമായി നടത്തപ്പെട്ടു. ജൂണ്‍ 25-ന് ശനിയാഴ്ച
വൈകിട്ട് 5.30-ന് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചാണ്
പരിപാടികള്‍ അരങ്ങേറിയത്.
ശനിയാഴ്ച വൈകിട്ട് 5.30-ന് ഡിന്നര്‍
ആരംഭിച്ചു. തുടര്‍ന്ന് 6.30-ന് റവ. ലോറന്‍സ് ജോണ്‍സന്റെ പ്രാര്‍ത്ഥനയോടെ
ആരംഭിച്ച പൊതുസമ്മേളനം കൗണ്‍സില്‍ പ്രസിഡന്റ് വെരി റവ. കോര്‍എപ്പിസ്കോപ്പ
സ്കറിയാ തെലാപ്പള്ളില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍
ബെഞ്ചമിന്‍ തോമസ് ആമുഖ പ്രസംഗം നടത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും
ചെയ്തു. റവ.ഫാ, ദാനിയേല്‍ ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി
മാത്യു കരോട്ട് ഏവര്‍ക്കും നന്ദി പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ്
പണിക്കര്‍ സ്പോണ്‍സേഴ്സിനെ സദസിന് പരിചയപ്പെടുത്തി. റവ.ഫാ. ജോസഫ് ശാമുവേല്‍,
ടോണി ഫിലിപ്പ് എന്നിവര്‍ അവതാരകരായിരുന്നു.
സമ്മേളനത്തിനുശേഷം കൗണ്‍സില്‍
അംഗങ്ങളായ 16 പള്ളികളില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍
വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് കുടുംബകൂട്ടായ്മ
വര്‍ണ്ണാഭമാക്കി. ഫാ. മാത്യു പെരുമ്പള്ളിക്കുന്നേലിന്റെ സമാപന പ്രാര്‍ത്ഥനയോടും,
ആശീര്‍വാദത്തോടുംകൂടി പരിപാടികള്‍ സമാപിച്ചു.
ഷിക്കാഗോയിലും പരിസര
പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്സ്,
സി.എസ്.ഐ തുടങ്ങിയ എപ്പിസ്കോപ്പല്‍ സഭാ വിഗാങ്ങളില്പ്പെട്ട 16 പള്ളികളുടെ
സ്നേഹക്കൂട്ടായ്മയാണ് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. സില്‍വര്‍ജൂബിലി
പിന്നിട്ട എക്യൂമെനിക്കല്‍ കൗണ്‍സില്‍ മാതൃകാപരമായ നിരവധി ആത്മീയ,
സാമൂഹ്യ-സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകംതന്നെ ഏവരുടേയും
ശ്രദ്ധനേടിക്കഴിഞ്ഞു.
വെരി റവ. കോര്‍എപ്പിസ്കോപ്പ സ്കറിയ തെലാപ്പള്ളില്‍
(പ്രസിഡന്റ്), റോയി പി. തോമസ് (വൈസ് പ്രസിഡന്റ്), മാത്യു കരോട്ട് (ജനറല്‍
സെക്രട്ടറി), ജോണ്സണ് മാത്യു (ജോയിന്റ് സെക്രട്ടറി), ജേക്കബ് കെ. ജോര്‍ജ്
(ട്രഷറര്‍), റവ. അലക്സ് പീറ്റര്‍ (യുത്ത്-യുവജനവേദി), ജോയിച്ചന്‍ പുതുക്കുളം
(പബ്ലിസിറ്റി), ആഗ്നസ് തെങ്ങുംമൂട്ടില്‍, ഫിലോമിന ഫിലിപ്പ് (വിമന്‍സ്
കോര്‍ഡിനേറ്റേഴ്സ്), ജോണ്‍ സി. ഇലക്കാട്ട് (ഓഡിറ്റര്‍) എന്നിവര്‍ അടങ്ങിയ
കമ്മിറ്റിയാണ് കൗണ്‍സിലിനെ നയിക്കുന്നത്.
ജെ.വി. എന്റര്‍പ്രൈസസ്,
അച്ചീവ് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് (ഇന്ക്), സെന്റ് ഗ്രിഗോറിയോസ്
ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ബെല്‍വുഡ്, ഉണ്ണി ഹീറ്റിംഗ് ആന്‍ഡ് കൂളിംഗ്
സര്‍വീസ്, ലിങ്കണ് വുഡ് മോര്‍ഗേജ് സര്‍വീസസ്, ഡോ. മരിയാ ഗ്ലാഡ്സണ്‍ എം.ഡി,
ഹോപ്പ്- www.compassion.com, ട്രാവ് ലോഡ്ജ്, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്
ഡെസ്പ്ലെയിന്‍സ്, ടോണി ഫിലിപ്പ് ആന്‍ഡ് ഫാമിലി, പാലത്തിങ്കല്‍ ആന്‍ഡ് ഫാമിലി,
കുറീസ് സൗത്ത് ഇന്ത്യാ കുസിന്‍ എന്നിവരായിരുന്നു പരിപാടികളുടെ സ്പോണ്‍സേഴ്സ്.
റവ.ഫാ. ദാനിയേല്‍ എം. ജോര്‍ജ്, ബെഞ്ചമിന്‍ തോമസ്, ജോര്‍ജ് പണിക്കര്‍,
അച്ചന്‍കുഞ്ഞ് മാത്യു, ഏബ്രഹാം വര്‍ഗീസ്, ജോണ്‍ സി. ഇലക്കാട്ട്, ജേക്കബ്
ചാക്കോ, ജോര്‍ജ് മാത്യു, ഏബ്രഹാം വര്‍ക്കി, ചെറിയാന് വേങ്കടത്ത്, രഞ്ചന്‍
ഏബ്രഹാം എന്നിവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്കി.