ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടന നാളെ വൈകുന്നേരം അഞ്ചുമണിക്ക് നടക്കും.
വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിനെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കുമെന്ന്
അറിയുന്നു. നിലവില്‍ പ്രവാസി കാര്യവും സിവില്‍ വ്യോമയാനവും കൈകാര്യം ചെയ്യുന്ന
വയലാര്‍ രവിയുടെ വകുപ്പ് വിഭജിച്ച് പ്രവാസികാര്യം അഹമ്മദിന് നല്‍കാനാണ് ആലോചന.
കേരളത്തില്‍ അഞ്ചാം മന്ത്രിസ്ഥാനം എന്ന ആവശ്യത്തില്‍ നിന്ന്
പിന്‍വാങ്ങുകയാണെങ്കില്‍ കേന്ദ്രത്തില്‍ കാബിനറ്റ് പദവി നല്‍കാമെന്ന് കോണ്‍ഗ്രസ്
ലീഗിന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിനിടെ കേരളത്തില്‍ നിന്നും ജോസ് കെ. മാണി
എംപിയ്ക്ക് സഹമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല