മസ്കത്ത്: ഒമാനിലെ ഖസബ് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റോണി മാത്യൂ വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഖസബ് എയര്‍പോര്‍ട്ട് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
12 വര്‍ഷത്തിലേറെയായി ഖസബില്‍ അബ്ദുല്ല ബിന്‍ അലി ബിന്‍ ഖമീസ് ഷഹീ ട്രേഡിങ് കമ്പനിയില്‍ ജോലി ചെയ്യന്ന ഇദ്ദേഹം തൃശൂര്‍ ചേലക്കര വെങ്ങാനൂര്‍ സ്വദേശിയാണ്. കിടങ്ങയില്വീട്ടില് മാത്യുവിന്റെയും മാഗി ദേവസിയുടെയും മകനാണ്.
യു.എ.ഇ.യിലെ ഫുജൈറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മേരീസ് ആണ് ഭാര്യ. മക്കള്‍: അനീറ്റ, അമല്‍ (ഫുജൈറ ഇന്ത്യന്‍ സ്കൂള്‍).