ഹൈദരാബാദ്: ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലെ
ഒദുലാപ്പള്ളിയിലുണ്ടായ റോഡപകടത്തില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി മരിച്ചു.
രാവിലെ 11.30 ഓടെയായിരുന്നു അപകടം. ജസ്റ്റീസ് ഗോവിന്ദരാജുലുവാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുടുംബാംഗങ്ങളുമടക്കം നാലു പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടം
നടന്നയുടന്‍ തന്നെ ജഡ്ജിയെ കഡപ്പയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്
രക്ഷിക്കാനായില്ല. ബാംഗളൂരില്‍ നിന്ന് കഡപ്പയിലെ പ്രോദത്തൂരിലേക്കുള്ള
യാത്രയിലായിരുന്നു ജഡ്ജിയുടെ കുടുംബം. പരിക്കേറ്റവരില്‍ കാറിന്റെ ഡ്രൈവറും
ഉള്‍പ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല