Image

ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ഉപവസിച്ചു

Published on 19 May, 2012
ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ഉപവസിച്ചു
നെയ്യാറ്റിന്‍കര: മുസ്‌ലിംലീഗിന് യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തെ തീറെഴുതിയെന്നാരോപിച്ചും സമാധാന ജീവിതം, വികസനം എന്നിവ ആവശ്യപ്പെട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ഉപവസിച്ചു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നെയ്യാറ്റിന്‍കര ബസ്സ്റ്റാന്‍ഡ് കവലയില്‍ അദ്ദേഹം നടത്തിയ പകല്‍ നീണ്ട ഉപവാസം ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ. പദ്മനാഭന്‍ ഉദ്ഘാടനംചെയ്തു. അധികാരത്തില്‍ തുടരാന്‍ കോണ്‍ഗ്രസ് ലീഗിന് മുന്നില്‍ മുട്ടുമടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന സമീപനം പൊതു സമൂഹത്തിന് വേദനയാകുന്നു. ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാലുമാറ്റക്കാരായ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കഥ കഴിയുമെന്ന് സി.കെ. പദ്മനാഭന്‍ പറഞ്ഞു.

ഉപവാസസമരത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍, വൈസ്​പ്രസിഡന്റ് പി.എം.വേലായുധന്‍, വക്താവ് ജോര്‍ജ് കുര്യന്‍, സെക്രട്ടറിമാരായ വി.വി.രാജന്‍, കെ.എസ്.രാജന്‍, സി.ശിവന്‍കുട്ടി, ജെ.ആര്‍. പദ്മകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.കെ.വേലായുധന്‍, ശോഭാസുരേന്ദ്രന്‍, അശ്വനിദേവ്, ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജില്ലാ ജനറല്‍സെക്രട്ടറിമാരായ എസ്. സുരേഷ്, വെങ്ങാനൂര്‍ സതീഷ്, വൈസ്​പ്രസിഡന്റ് അതിയന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി, സെക്രട്ടറിമാരായ പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചന്തല സുരേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്, പി.സുധീര്‍, സംസ്ഥാന വൈസ്​പ്രസിഡന്റ് ആര്‍.എസ്.രാജീവ്, ഡോക്ടര്‍ പി.പി.വാവ, കാരേറ്റ് ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക