Image

സിപിഎമ്മിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല: പന്ന്യന്‍ രവീന്ദ്രന്‍

Published on 20 May, 2012
സിപിഎമ്മിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്നത്‌ അവരുടെ ആഭ്യന്തരകാര്യങ്ങള്‍ മാത്രമാണെന്നും അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. തര്‍ക്കം പരിഹരിക്കാന്‍ കഴിവുള്ള നേതാക്കള്‍ സിപിഎമ്മില്‍ തന്നെയുണ്‌ട്‌. വി.എസും പിണറായിയും മുതിര്‍ന്ന നേതാക്കളാണ്‌. തര്‍ക്കം മുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ അയച്ച കത്തിനെക്കുറിച്ച്‌ തനിക്ക്‌ വിവരമൊന്നും ഇല്ലെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക