ചാലക്കുടിയില്‍ 30 ലക്ഷത്തിന്റെ പുകയിലെ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
Published on 25 May, 2012
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ 30 ലക്ഷം രൂപ വിലവരുന്ന പുകയില
ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. രണ്ട് കണ്ടെയ്നര്‍ ഉല്‍പ്പന്നങ്ങളാണ്
പിടികൂടിയത്. കാട്ടൂരിലെ ഒരു മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക്
കൊണ്ടുപോകുകയായിരുന്ന ഉല്‍പ്പന്നങ്ങളാണിത്. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍
സംസ്ഥാനത്ത് ഇന്നലെ പൂര്‍ണമായി നിരോധിച്ചിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നടപടി. 2006 ലെ ഭക്ഷ്യസുരക്ഷാ
നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാരിന്റെ നടപടി. പുകയിലയും
നിക്കോട്ടിനും അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില്പനയാണ് നിരോധിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല