വടകര: ചന്ദ്രശേഖരന് വധത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ
കള്ളക്കേസെടുക്കുന്നുവെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് വടകര
എസ്പി ഓഫീസിലേക്ക് സിപിഎമ്മിന്റെ ബഹുജന മാര്‍ച്ച്. വടകര പുതിയ ബസ്
സ്റാന്‍ഡ് പരിസരത്ത് നിന്ന് രാവിലെ 10.10 ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്.
ദേശീയപാതയില്‍ എസ്പി ഓഫീസിലേക്ക് തിരിയുന്ന വഴിയില്‍ മാര്‍ച്ച് പോലീസ്
തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍
പങ്കെടുക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹമാണ് എസ്പി ഓഫീസ് പരിസരത്ത്
ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തിനുളള സാധ്യത മുന്‍നിര്‍ത്തി
ജലപീരങ്കി ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എളമരം കരീം, എ പ്രദീപ് കുമാര്‍ എംഎല്‍എ തുടങ്ങിയ നേതാക്കളാണ് മാര്‍ച്ചിന്
നേതൃത്വം നല്‍കിയത്.
ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിന് ശേഷം ഒഞ്ചിയത്ത് സിപിഎം നേതാക്കളുടെയും
പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ക്ക്
ഉത്തരവാദികളായവരെ പിടികൂടണമെന്ന ആവശ്യവും സിപിഎം ഉന്നയിക്കുന്നുണ്ട്.