ചെന്നൈ: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് യുപിഎ സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് പ്രസ്താവന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി തിരുത്തി. താന്‍ അങ്ങനെ പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ജനവിരുദ്ധ നിലപാട് തുടര്‍ന്നാല്‍ യുപിഎ സഖ്യം വിടുമെന്നായിരുന്നു നേരത്തെ കരുണാനിധി പറഞ്ഞത്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഡിഎംകെ ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎയുടെ സഖ്യകക്ഷിയാണെന്നത് പെട്രോള്‍ വിലവര്‍ധനയ്ക്കെതിരേ സമരം നടത്തുന്നതിന് തടസമാകുന്നില്ല. പെട്രോള്‍ വിലവര്‍ധനയിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും കരുണാനിധി പറഞ്ഞിരുന്നു.