ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിനുള്ള കേന്ദ്രമന്ത്രിസഭയുടെ അന്തിമ
അനുമതിക്ക് കൂടുതല്‍ സമയം എടുത്തേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
അജിത് സിംഗ്. ഇതടക്കം രാജ്യത്തെ നാലു വിമാനത്താവളങ്ങള്‍ പൊതുസ്വകാര്യ
പങ്കാളിത്തത്തോടെ നടപ്പാക്കുന്നതു സംബന്ധിച്ചു കേന്ദ്ര ആസൂത്രണ
കമ്മിഷനുമായി ചര്‍ച്ച നടത്തി വരികയാണ്. കൃഷി ഭൂമിയിലാണു പദ്ധതി
നടപ്പാക്കുന്നത്. അതിനാല്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. ഈ സാഹചര്യത്തിലാണ്
അന്തിമ തീരുമാനം വൈകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
49 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കും 51 ശതമാനം സംസ്ഥാന സര്‍ക്കാരിനും
സര്‍ക്കാര്‍ പൊതുമേഖലസ്ഥാപനങ്ങള്‍ക്കും ഓഹരിയുമെന്നാണ് പൊതുധാരണ. മൊത്തം
ഓഹരികളില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിനായിരിക്കും. കേന്ദ്രസര്‍ക്കാറിനു
നേരിട്ട് സാമ്പത്തിക പങ്കാളിത്തമില്ലാത്തതിനാല്ത്തന്നെ ആസൂത്രണക്കമ്മീഷന്
പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കുമെന്നാണ് അറിയുന്നത്.
സംസ്ഥാനത്തിനുള്ള 51 ശതമാനം ഓഹരിയില്‍ സ്വകാര്യ കമ്പനികളെ
ഉള്‍പ്പെടുത്താമെന്ന നിര്‍ദേശത്തിന് ഇതുവരെ അന്തിമാനുമതിയായിട്ടില്ല.
സ്വകാര്യ വ്യക്തികള്‍ക്കുള്ള 49 ശതമാനം ഓഹരിയില്‍ നിയന്ത്രണങ്ങള്‍
വരുത്തണമോ എന്ന കാര്യത്തിലും ധാരണയായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല