കോഴിക്കോട് : തന്നെ കള്ളക്കേസില്‍ കുടുക്കി മഹാരാഷ്ട്രയില്‍ എത്തിക്കാന്‍ ശ്രമം
നടക്കുന്നതായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റഊഫ് ആരോപിച്ചു.
കേരളത്തിലെ ചില രാഷ്ട്രീയക്കാരും എന്‍ .ആര് .ഐ വ്യവസായിയും ഒരു സൂപ്പര്‍താരവും
ചേര്‍ന്ന് മഹാരാഷ്ട്രയില്‍ വാങ്ങിക്കൂട്ടിയ പതിനായിരം ഏക്കര്‍ ഭൂമി ഇടപാടിനെ
കുറിച്ച് അന്വേഷിക്കണമെന്നും റൗഫ് പറഞ്ഞു. തന്റെ പേരിലുള്ള 300 ഏക്കര്‍ ഭൂമിയും
ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനംമന്ത്രി
മഹാരാഷ്ട്ര വനംമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇവരെല്ലാവരും കൂടി
ചേര്‍ന്നാണ് ഭൂമി ഇടപാട് നടത്തുന്നത്. സൂപ്പര്‍താരം, എന്‍ .ആര് .ഐ
ബിസിനസുകാരന് എന്നിവരുടെ പേരുകള്‍ ആവശ്യമുണ്ടെങ്കില്‍ പിന്നീട് വെളിപ്പെടുത്തും
റഊഫ് പറഞ്ഞു.ഇടപാട് സംബന്ധിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന
മുഖ്യമന്ത്രി, സി.ബി.ഐ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും റൗഫ്
വെളിപ്പെടുത്തി.