ഡിട്രോയിറ്റ്: ഡിട്രോയിറ്റില്‍ നിന്നുള്ള ഡോ. മാത്യു വര്‍ഗീസ് (രാജന്)
ഫൊക്കാനയുടെ 2012-14 ലേക്കുള്ള അസ്സോസിയേറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
തികഞ്ഞ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍
കൂടിയായ ഡോ. വര്‍ഗീസ് ഇപ്പോള്‍ ഫൊക്കാനയുടെ ജോയിന്റ് ട്രഷററും കണ്വന്ഷന്
രജിസ്ട്രേഷന് കോ-ഓര്‍ഡിനേറ്ററുമാണ്.കൂടാതെ,ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി, കേരള അസോസ്സിയേഷന് ഓഫ് വെറ്റിനേറിയന്‍സ്
ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ എന്നീ തസ്തികകള്‍ കൂടി
വഹിക്കുന്നു.
ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ്,
അമേരിക്കന്‍ ഡയോസിസ് ഓഫ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ മുന്‍ കൗണ്‍സില്‍
മെംബര്‍, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഡയോസിസ് ഓഫ് മലങ്കര ഓര്‍ത്തഡോക്സ്
ചര്‍ച്ചിന്റെ മുന്‍ അഢോക് കമ്മറ്റി മെംബര്‍, ഡിട്രോയിറ്റ് സെന്റ് തോമസ്
ഓര്‍ത്തഡോക്സ് ചര്‍ച്ച് മുന്‍ സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍
കമ്മറ്റി മുന്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ്
അയിരൂര്‍?സ്വദേശിയാണ്.
തൃശ്ശൂര്‍ വെറ്ററിനറി കോളേജില്‍ നിന്ന് ബിരുദം
കരസ്ഥമാക്കി 1978ല്‍ അമേരിക്കയിലെത്തി. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ്
അഗ്രിക്കള്‍ച്ചറില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത്തോളം
സേവനമനുഷ്ടിച്ചു. ഇപ്പോള്‍ മിഷിഗണില്‍ സ്വന്തമായി വെറ്ററിനറിയില്‍ പ്രാക്ടീസ്
ചെയ്യുന്നു.ഭാര്യ ആനിയോടൊപ്പം മിഷിഗണിലെ നോര്ത്ത്വില്ലില് താമസിക്കുന്നു.