Image

ശ്രീജിത്തിനെ കണ്ടത് ഐആര്‍ഇ ഗസ്റ് ഹൌസില്‍: കണ്െടയ്നര്‍ സന്തോഷ്

Published on 14 June, 2012
ശ്രീജിത്തിനെ കണ്ടത് ഐആര്‍ഇ ഗസ്റ് ഹൌസില്‍: കണ്െടയ്നര്‍ സന്തോഷ്
കൊല്ലം: ചവറയിലെ ഐആര്‍ഇ അതിഥിമന്ദിരത്തില്‍വച്ചായിരുന്നു ക്രൈബ്രാഞ്ച് അന്വേഷണത്തലവന്‍ ഡിഐജി ശ്രീജിത്തുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് രഹസ്യമൊഴിയില്‍ കണ്െടയ്നര്‍ സന്തോഷ് പറയുന്നു.അതീവരഹസ്യമായാണ് എസ്പി സാം ക്രിസറ്റി ഡാനിയേല്‍ തന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് ക്രൈബ്രാഞ്ച് ഓഫീസില്‍ വെച്ച് വളരെ ദേഷ്യത്തോടെയാണ് എസ്പി പെരുമാറിയത്. മുറിയിലേക്ക് ചെന്നപാടേ അസഭ്യം വിളിച്ചു. എന്തിനാണ് രണ്ട് ഡിവൈഎസ്പിമാരുടെ പേരുകള്‍ വിളിച്ചുപറഞ്ഞതെന്ന് ചോദിച്ചു. പിന്നീട് ഒരു പോലീസുകാരനെ പോലും കൂട്ടാതെയാണ് ചവറയിലെ ഐആര്‍ഇ ഗസ്റ്റ് ഹൌസിലേക്ക്് കൊണ്ടുപോയത്. അതിഥിമന്ദിരത്തില്‍ ഡിഐജി ശ്രീജിത്തും കുടുംബവുമുണ്ടായിരുന്നു. ചെന്നപാടേ എന്നെ കസേരയിലിരുത്തി വളരെ സ്നേഹപൂര്‍വം സന്തോഷേ നീ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഒന്നും പറയരുതെന്ന് പറഞ്ഞു. രാവിലെ മുംബൈയില്‍ നിന്ന് ഇന്റലിജന്‍സിന്റെ ഫാക്സ് വന്നു. നിന്റെ വണ്ടികള്‍ എല്ലാം പിടിച്ചെടുക്കാനും സ്ഥാപനം പൂട്ടിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്. സന്തോഷിന് അധോലോകബന്ധം ഉണ്െടന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈയിലും കോയമ്പത്തൂരിലും നടന്ന രണ്ട് കൊലപാതകങ്ങള്‍ സന്തോഷിന്റെ അറിവോടെയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് കൊടുത്തിട്ടില്ല. കൊടുത്താലുള്ള സ്ഥിതി സന്തോഷിന് അറിയാമല്ലോ-ഡിഐജി ശ്രീജിത്ത് ഭീഷണിസ്വരത്തില്‍ പറഞ്ഞതായി കണ്െടയ്നര്‍ സന്തോഷ് രഹസ്യമൊഴിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക