മുംബൈ: ടി.പി. ചന്ദ്രശേഖരന് വധത്തില്‍ അറസ്റിലായ ടി.കെ. രജീഷുമായി പോലീസ്
മുംബൈയില്‍ തെളിവെടുപ്പ് നടത്തുകയാണ്. രജീഷ് ഒളിവില്‍ കഴിഞ്ഞെന്ന്
വ്യക്തമായ ഭട്ചി, അക്കലുജ്, മുംബൈ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്
നടത്തുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രജീഷിനെ പോലീസ് മുംബൈയില്‍
നിന്നാണ് പിടികൂടിയത്. ചന്ദ്രശേഖരനെ വധിക്കാനെത്തിയ കൊലയാളി സംഘത്തിലെ
പ്രധാനിയായിരുന്നു രജീഷ്.