ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ്
അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 23 മുതല്‍ 30 വരെഅസോസ്സിയേഷന്
സെന്ററില്‍ വച്ച് ഭാഗവത ഗ്രാമത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധ വാഗ്മിയും
ഭാഗവത പണ്ഡിതനുമായ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ മഹാഭാഗവത
സപ്താഹയജ്ഞം നടത്തപ്പെടുന്നതാണെന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍
അറിയിച്ചു.സര്‍വ്വശ്രീ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ശ്രീ രാധാകൃഷ്ണ
പിള്ള, ശ്രീ ബാലകൃഷ്ണന് നായര്‍ , ശ്രീ ജയപ്രകാശ് നായര്‍ എന്നിവര്‍
യജ്ഞപൗരാണികരായി പങ്കെടുക്കും.
എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ സ്വാമിജിയുടെ പ്രഭാഷണം
ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഹിന്ദുമത വിശ്വാസികളേയും ഈ ചടങ്ങിലേക്ക്
ഭക്തിപുരസ്സരം ക്ഷണക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ നായര്‍ (പ്രസിഡന്റ്) 516 233 1160,
ജയപ്രകാശ് നായര്‍ (സെക്രട്ടറി) 845 507 2621, അപ്പുക്കുട്ടന് നായര്‍
(ചെയര്മാന് , ട്രസ്റ്റീ ബോര്‍ഡ്) 845 268 2992, ജനാര്ദ്ദനന് തോപ്പില്‍
(ട്രഷറര്‍ ) 516 216 5334.