കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ.അഹമ്മദിന്റെ കോലം കത്തിച്ചു
Published on 20 June, 2012
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി
ഇ.അഹമ്മദിന്റെ കോലം കത്തിച്ചു. യൂത്ത് ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
അഹമ്മദിന്റെ കോലം കത്തിച്ചത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായി നിലവിലെ
പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൌലവിയെ വീണ്ടും നോമിനേറ്റ് ചെയ്തിരുന്നു.
ഇതിനെതിരെ ഇരുപതോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ
പ്രകടനത്തിലാണ് ഇ.അഹമ്മദിന്റെ കോലം കത്തിച്ചത്. ആദ്യം കരിങ്കൊടിയുമായി
നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ പിന്നീട് ജില്ലാ കമ്മിറ്റി
ഓഫീസിലേക്ക് പ്രകടനം നടത്തുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല