ലോസാഞ്ചലസ്: ഒരുമ കാലിഫോര്‍ണിയ ബാസ്കറ്റ്ബോള്‍ സീസണ് 2 മത്സരങ്ങള്‍ സമാപിച്ചു.
സീനിയര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടു ടീമുകള്‍ മത്സരിച്ചു. ആദ്യന്തം
ഉദ്വേഗവും ആവേശവും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ
`മല്ലുതണ്ടര്' ടീമിനെ 41- 37 സ്കോറിന് പരാജയപ്പെടുത്തി `സെയിന്റ്സ്'
വിജയികളായി. നേരെത്തെ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ `സെയിന്റ്സ്' എസ്. ജി.
സിയെയും `മല്ലുതണ്ടര്' `ലേസര്‍ ഗോഡ്സ്'നെയും
പരാജയപ്പെടുത്തിയിരുന്നു.
ഒരുമ ജൂനിയര്‍ ലീഗ് മത്സരങ്ങളില്‍ സെന്റ് തോമസ്
സെയിന്റ്സ് ജേതാക്കളായി. ഒരു സീനിയര്‍ മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ
ജൂനിയര്‍ ഫൈനല്‍ മത്സരത്തില്‍ സെന്റ് തോമസ് സെയിന്റ്സ് വിറ്റിയര്‍ `ഹീറ്റ്സ്'
നെ 17 14 സ്കോറിന് തോല്‍പ്പിച്ച് ഒരുമ ജൂനിയര്‍ ബാസ്കറ്റ്ബോള്‍ കിരീടം
സ്വന്തമാക്കി.
ബ്യൂണപാര്ക്ക് ജൂനിയര്‍ ഹൈസ്കൂള്‍ ജിമ്മിലും ബ്രിയ സിറ്റി
ഹാള്‍ ജിമ്മിലുമായി നടന്ന മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ്
എത്തിച്ചേര്‍ന്നത്. കുടുംബങ്ങളുടെ ഈ സജീവ സാന്നിധ്യം മലയാളി
കമ്മ്യൂണിറ്റിക്കുവേണ്ടി കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ക്കു പ്രചോദനം
നല്‍കുന്നതായി ഒരുമയുടെ പ്രസിഡന്റ് ശ്രീ. കുരുവിള എബ്രഹാം അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല