ഷിക്കാഗോ: 2012- 14 വര്‍ഷത്തേക്കുള്ള ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി
വര്‍ഗീസ് പാലമലയില്‍ മത്സരിക്കുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ നാലുവരെ ഹൂസ്റ്റണില്‍
നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനോടനുബന്ധിച്ച് ജൂലൈ ഒന്നാം തീയതി കൂടുന്ന ജനറല്‍
കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് 2014 -ലെ കണ്‍വെന്‍ഷനിലേക്കുള്ള ഭാരവാഹികളെ
തെരഞ്ഞെടുക്കുന്നത്. ഫൊക്കാനയിലെ അംഗസംഘടനയില് നിന്നുള്ള ഡെലിഗേറ്റ്സ് ആണ്
ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നത്.
ഇലക്ഷനില്‍ ആദ്യമായി
വോട്ടിംഗിനുവരുന്നത് അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്റെ വേദിയാണ്. അടുത്ത
കണ്വെന്ഷന് ഷിക്കാഗോയില്‍ വരാന്‍ സാധ്യതയേറിയ സാഹചര്യത്തിലാണ് പ്രസിഡന്റ്
സ്ഥാനാര്‍ത്ഥിയായി മറിയാമ്മ പിള്ളയും, ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി വര്‍ഗീസ്
പാലമലയിലും മത്സരിക്കുന്നത്.
ഫൊക്കാനയുടെ ഇപ്പോഴത്തെ ജോയിന്റ് ട്രഷററാണ്
വര്‍ഗീസ് പാലമലയില്‍. കൂടാതെ മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെ ട്രസ്റ്റി
ബോര്‍ഡ് ചെയര്‍മാനായും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ
യൂണീറ്റ് ജനറല്‍ സെക്രട്ടറിയായും, ഇന്ത്യാ പ്രസ് ക്ലബ് ഷിക്കാഗോ യൂണീറ്റ്
ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിക്കുന്നു.
കോളജ് അധ്യാപകനായും, പോലീസ്
ഓഫീസറായും ഇന്ത്യയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കോതമംഗലം മാര്‍
അത്തനേഷ്യസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം സെക്രട്ടറി, കെ.എസ്.യു താലൂക്ക്
വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കവളങ്ങാട് മണ്ഡലം സെക്രട്ടറി എന്നീ
നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വര്‍ഗീസിന്റെ നോമിനേഷന്
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെ ഐകകണ്ഠ്യേനയുള്ള പിന്തുണ ഭാരവാഹികള്‍
വാഗ്ദാനം ചെയ്തിട്ടുണ്ട്. സതീശന് നായര്‍ (847 708 3279) ഒരു വാര്‍ത്താ
കുറിപ്പിലൂടെ അറിയിച്ചതിണിത്.