ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസന കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തപ്പെടുന്ന
കപ്പിള്‍സ് മീറ്റിംഗിന് പ്രമുഖ മാര്യോജ് ആന്‍ഡ് ഫാമിലി കൗണ്‍സിലര്‍ കൂടിയായ
ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ നേതൃത്വം നല്‍കും.
പ്രായഭേദമെന്യേ എല്ലാ ദമ്പതിമാരും പങ്കെടുക്കുന്ന കപ്പിള്‍സ് കോണ്‍ഫറന്‍സിന്
എല്ലാ കുടുംബസംഗമ മേളയിലും വമ്പിച്ച ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്.
ഉയര്‍ന്ന അക്കാഡമിക് വേദശാസ്ത്ര ബിരുദങ്ങളോടൊപ്പം അമേരിക്കയിലെ
റോച്ചസ്റ്റര്‍ കോള്‍ഗേറ്റ് ഡിവിനിറ്റി കേന്ദ്രത്തില്‍ നിന്നും കൗണ്‍സിലിംഗില്‍
ഉപരിപഠനം നടത്തിയിട്ടുള്ള വന്ദ്യ കടവില്‍ കോര്‍എപ്പിസ്കോപ്പ ജര്‍മ്മനിയില്‍
യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ചെപ്ലെയിന്, അമേരിക്കയിലെ വിവിധ
ഹോസ്പിറ്റലുകളില്‍ കൗണ്‍സിലര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്. നീണ്ട 38 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം അറിയപ്പെടുന്ന
വിവാഹ-കുടുംബ കൗണ്‍സിലറാണ്. ആകര്‍ഷകമായ കപ്പിള്‍സ് വര്‍ക്ക്ഷോപ്പില്‍ ഏവരും
പങ്കുചേരണമെന്ന് കണ്വെന്ഷന് ഭാരവാഹികള്‍ അറിയിച്ചു. ബിജു ചെറിയാന്
(പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്) അറിയിച്ചതാണിത്.