ന്യൂഡല്‍ഹി: പ്രേംഭാട്ടിയ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ
വര്‍ഷത്തെ പരിസ്ഥിതി മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍
മധുരാജും സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗം നിര്‍മ്മല ജിയും
അര്‍ഹരായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് പുറത്തുകൊണ്ടുവന്ന
വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇരുവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
പാരിസ്ഥിതിക- സാമൂഹ്യ പ്രശ്നങ്ങളെ വെളിച്ചത്തുകൊണ്ടുവരാന്‍ വേണ്ടി നടത്തിയ
ശ്രദ്ധേയമായ മാധ്യമപ്രവര്‍ത്തനത്തിനാണ് ഓരോ വര്‍ഷവും പുരസ്കാരം
നല്‍കുന്നത്. 75,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്ത് 11 ന്
ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍
സമ്മാനിക്കും.