ഈറോഡ്: ആശുപത്രിയില്‍ മാതാവിനോടൊപ്പം ചികിത്സയ്ക്കെത്തിയ പത്തുവയസ്സുകാരിയുടെ
നഗ്ന ചിത്രം എടുത്ത മലയാളി യുവാവിനെ റിമാന്‍ഡ് ചെയ്തു. ഈറോഡിലെ ആശുപത്രി
ജീവനക്കാരനായ കോട്ടയം വാകത്താനം സ്വദേശിയാണ് അറസ്റ്റിലായത്. ചികിത്സയ്ക്കെത്തിയ
കുട്ടിയെ ചില പരിശോധനകള്‍ക്കായി തനിച്ച് കൂട്ടിക്കൊണ്ടുപോയാണ് ഫോട്ടോയെടുത്തത്.
പിറ്റേദിവസം തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാന്‍ അമ്മ വിളിച്ചപ്പോള്‍
പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്നാണ് കുട്ടി അമ്മയോട് കാര്യംപറഞ്ഞത്.
ആശുപത്രിയിലെ നിയമമനുസരിച്ച് സ്ത്രീകളെ പരിശോധിയ്ക്കുമ്പോള്‍ സ്ത്രീ
നഴ്സുമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നുണ്ട്. എന്നാല്‍ യുവാവ് ഇത് മനപൂര്‍വം
അവഗണിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷിബുവിനെ ഈറോഡ്
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല