ന്യൂയോര്‍ക്ക്: കലാവേദി ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന കലാവേദി മ്യൂസിക്
പ്രോഗ്രാം ജൂലൈ 23-ന് ശനിയാഴ്ച വൈകിട്ട് 7 മണി മുതല്‍ 8 മണി വരെ
(ന്യൂയോര്‍ക്ക് സമയം) കൈരളി ടി വിയില്‍ ടെലികാസ്റ്റ് ചെയ്യുന്നു. ഭാരതീയ സംഗീതവും
കലകളും പ്രോത്സാഹിപ്പിക്കുന്നതിനായി കലാവേദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ്
മ്യൂസിക് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ അരങ്ങേറിയ മ്യൂസിക്
റെമഡി എന്ന പരിപാടിയില്‍ അവതരിപ്പിച്ച ഗാനങ്ങള്‍ ആണ് പ്രധാനമായും ടെലികാസ്റ്റ്
ചെയ്യുന്നത്.
അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാരുടെയും, കലാകരികളുടെയും
പ്രത്യേകിച്ച് രണ്ടാം തലമുറയിലെ പ്രതിഭകളുടെ മികവുറ്റ പ്രകടനം ഈ പരിപാടിയില്‍
കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് kalavedionline.com കാണുക.