Image

ഷുക്കൂര്‍ വധം: ഡിവൈഎഫ്ഐ നേതാക്കള്‍ റിമാന്‍ഡില്‍

Published on 05 July, 2012
ഷുക്കൂര്‍ വധം: ഡിവൈഎഫ്ഐ നേതാക്കള്‍ റിമാന്‍ഡില്‍
കണ്ണൂര്‍: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയിലിലെ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റിലായ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് ബ്ളോക്ക് പ്രസിഡന്റുമായ വെള്ളിക്കീല്‍ ആന്തൂര്‍ വീട്ടിലെ എ.വി. ബാബു (37), തളിപ്പറമ്പ് വില്ലേജ് കമ്മിറ്റി അംഗം മൊറാഴ കോരന്‍പീടിക അച്ചാലി വീട്ടില്‍ സരീഷ് (27 എന്നിവരെ കണ്ണൂര്‍ ഫസ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡു ചെയ്തു.

 ഇന്നലെ കണ്ണൂര്‍ ടൌണ്‍ സിഐയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയ ഇരുവരെയും ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഗൂഢാലോചന കുറ്റമാണ് മുന്‍ തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം മൊറാഴ ലോക്കല്‍ കമ്മിറ്റി അംഗവും കൂടിയായ ബാബുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 20 നു പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും എംഎല്‍എയും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണു ഷുക്കൂര്‍ കൊല്ലപ്പെട്ടത്. നേതാക്കളെ ആക്രമിച്ചതിനു പ്രതികാരമായി ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസിന്റെ നിഗമനം. തളിപ്പറമ്പ് സഹകരണ ആശുപത്രിലാണു ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്െടത്തിയിട്ടുണ്ട്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു ഇരു നേതാക്കളും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഈ സമയം അവിടെ ബാബു ഉണ്ടായിരുന്നു. ഗൂഢാലോചനയില്‍ ജയരാജനും രാജേഷ് എംഎല്‍എയ്ക്കു പങ്കുണ്െടന്ന തരത്തിലുള്ള മൊഴികളാണ് പോലീസിനു ലഭിക്കുന്നത്.

സംഭവ ദിവസം ഉച്ചയ്ക്കു 12.30 മുതല്‍ കൊലപാതകം നടക്കുന്നതുവരെയുള്ള സംഭവങ്ങള്‍ വിശദമായി ഫോണിലൂടെ ബാബുവിനു ലഭിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആക്രമം തടയാനുള്ള ഒരു ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കൊലപാതകമടക്കമുള്ള കാര്യങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്ന നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നതു ബാബുവിന്റെ അറസ്റോടെ ശക്തമാവുകയാണ്. ഷൂക്കൂര്‍ അഭയം പ്രാപിച്ച വീടുവളഞ്ഞ് വീട്ടുകാരെയും മറ്റും ഭീഷണിപ്പെടുത്തിയതിനാണ് അച്ചാലി സരീഷിനെ അറസ്റുചെയ്ത്.

വീണ്ടും ചോദ്യംചെയ്യുന്നതിന് ഇന്നു ഹാജരാകാന്‍പറഞ്ഞിരുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അസുഖംകാരണം കൂടുതല്‍ സമയം ചോദിച്ച സാഹചര്യത്തില്‍ ഒന്‍പതിനായിരിക്കും അദ്ദേഹത്തെ ചോദ്യംചെയ്യുക. കണ്ണൂര്‍ ഗസ്റ്റ് ഹൌസില്‍ വച്ചായിരിക്കും ചോദ്യംചെയ്യല്‍. അന്നേ ദിവസം ജയരാജന്‍ ഹാജരാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. ഈ മാസം ഒന്നിന് ഹാജരാകാതിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എയ്ക്ക് ഹാജരാകുന്നതിനായി അടുത്ത ദിവസം തന്നെ വീണ്ടും നോട്ടീസ് നല്കും. 31 ന് നിയമസഭാ സമ്മേളനം കഴിയുന്നതുവരെ കാത്തുനില്ക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇരുനേതാക്കളും ഇനിയും ഹാജരാകാന്‍ വൈമനസ്യം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമുണ്ട്്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക