ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രോഹിന്‍ടണ്‍ നരിമാനെ
പുതിയ സോളിസിറ്റര്‍ ജനറല്‍ ആയി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗോപാല്‍
സുബ്രഹ്മണ്യം രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
സ്പെക്ട്രം കേസില്‍
സുപ്രീംകോടതിയില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കപില്‍
സിബലുമായുള്ള അഭിപ്രായ ഭിന്നതയാണ് ഗോപാല്‍ സുബ്രഹ്മണ്യം സ്ഥാനമൊഴിയാന്‍
കാരണം. കേസില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിശ്ചയിച്ചയാളാണ് രോഹിന്‍ടണ്‍
നരിമാന്.
നരിമാന് അടക്കം നാല് പേരുടെ ലിസ്റ്റാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി
അയച്ചത്. അതില്‍ നിന്ന് നരിമാനെ നിശ്ചയിക്കുകയായിരുന്നു. അഡീ. സോളിസിറ്റര്‍
ജനറല്‍മാരായ മോഹന്‍ പരാശരന്, ഇന്ദിര ജയ്സിങ്, വിവേക് തന്‍ക എന്നിവരാണ്
ലിസ്റ്റിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്.