കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്കെതിരെ
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതി എടയാറിലെ കെമിക്കല്‍
ഫാക്ടറി ഉടമയായ ഞാറക്കല്‍ ശങ്കൂരിക്കല്‍ എബഹാം സെബാസ്റ്റിനെതിരെ ക്രൈംബ്രാഞ്ച്
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വിദേശത്തുള്ള ഇയാള്‍ പെണ്‍കുട്ടിയെ
ഞാറക്കലിലെ വീട്ടില്‍ പീഡിപ്പിച്ചതായി കേസില്‍ നേരത്തേ അറസ്റ്റിലായ ഇടനിലക്കാരി
ജൂലി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍
ഹാജരാകണമെന്ന് െ്രെകംബ്രാഞ്ച് വിദേശത്തുള്ള ഇയാളെ അറിയിച്ചിരുന്നു. അതിനിടെ
കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം നല്കാന് െ്രെകംബ്രാഞ്ച് തീരുമാനിച്ചു.
ആദ്യഘട്ടമായി ആറുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.
വിദേശത്തുള്ള ഡോ. ഹാരിഷും കൊടുങ്ങല്ലൂര്‍ സ്വദേശിനി കെ.എച്ച്. അബ്ദുല്‍ ജലീലും
ഉടന്‍ തന്നെ നാട്ടിലെത്തി അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങും. ഇതുസംബന്ധിച്ച്
അന്വേഷണസംഘത്തിന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
ഇയാളെക്കുറിച്ച് വിവരം
ലഭിക്കുന്നവര്‍ ക്രൈംബ്രാഞ്ചിന്റെ 0484 2344544, 9497990207 എന്നീ നമ്പറുകളില്‍
അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. ഇന്നാണ് ലുക്കൗട്ട്
നോട്ടീസ് പുറപ്പെടുവിച്ചത്.