സലാലയില്‍ കാണാതായ കോഴിക്കോട് സ്വദേശി തൂങ്ങിമരിച്ച നിലയില്‍
Published on 10 July, 2012
സലാല: വെള്ളിയാഴ്ച മുതല്‍ സലാലയില്‍ കാണാതായ കോഴിക്കോട് സ്വദേശിയെ തൂങ്ങി മരിച്ച
നിലയില്‍ കണ്ടത്തെി.
കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിട സ്വദേശി ചാലില്‍
പൊയ്ലില്‍ ഗോവിന്ദന്‍െറ മകന് ജസിന്െറ (30) മൃതദേഹമാണ് തിങ്കളാഴ്ച വൈകുന്നേരം
കണ്ടത്തെിയത്. സലാല ഹാഫ പാലസ് റോഡില്‍ ഒമാന്‍ടെല്‍ കെട്ടിടത്തിന് സമീപം
മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ട മൃതദേഹം അഴുകി
തുടങ്ങിയിരുന്നു.
കൂട്ടുകാര്‍ ധരിച്ചവസ്ത്രവും മറ്റും കണ്ടാണ്
തിരിച്ചറിഞ്ഞത്. ആറു വര്‍ഷമായി സലാലയില്‍ നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം
അവിവാഹിതനാണ്. സെപ്റ്റംബര്‍ 14ന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത്
കാത്തിരിക്കെയാണ് മരണം. വ്യാഴാഴ്ച രാത്രി താഖയിലുള്ള കുട്ടുകാരെ സന്ദര്‍ശിച്ച്
മടങ്ങിയ ജസിന് സലാലയിലത്തെിയിരുന്നു.
പിന്നീട് ഇദ്ദേഹത്തെ
കാണാനില്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ നല്കി അന്വേഷണം നടത്തി
വരികയായിരുന്നു. മൂന്നുദിവസം നീണ്ട തെരച്ചിലിനൊടുവില്‍ കൂട്ടുകാരാണ് തിങ്കളാഴ്ച
വൈകുന്നേരത്തോടെ മൃതദേഹം കണ്ടതും തിരിച്ചറിഞ്ഞതും. മാതാവ്: കമല. സഹോദരി: ജസി.
മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല