ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പിക്നിക്
യുവജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജൂലൈ 16-ാം തീയതി ശനിയാഴ്ച രാവിലെ 9
മണിക്ക് ആരംഭിച്ച പിക്നിക് ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ബെന്നി
വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തു. ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി
കളരിക്കമുറി, ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്റ് അഗസ്റ്റിന് കരിങ്കുറ്റി, ഫോമ
നാഷണല്‍ കമ്മറ്റി മെമ്പര്‍ റോയി നെടുങ്ങോട്ടില്‍, ഫൊക്കാനാ റീജിണല്‍ വൈസ്
പ്രസിഡന്റ് ടോമി അമ്പേനാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചിക്കാഗോ
മലയാളി അസോസിയേഷന് യൂത്ത്വിംഗ് ടീമിന്റെ നേതൃത്വത്തില്‍ ബാസ്ക്കറ്റ്ബോള്‍
ടൂര്‍ണ്ണമെന്റില്‍ 27 ടീമുകള്‍ പങ്കെടുത്തു.
കൊച്ചുകുട്ടികള്‍ക്കുവേണ്ടി
മിഠായിപെറുക്ക് മത്സരം മുതല്‍ എല്ലാ വിഭാഗക്കാര്‍ക്കുമായി നടത്തിയ വിവിധ
മത്സരങ്ങളില്‍ നൂറുകണക്കിന് ആള്ക്കാര് പങ്കെടുത്ത പിക്നിക്ക് ഒരു വലിയ
വിജയമാക്കി മാറ്റിയതിന് പിക്നിക്ക് കോര്‍ഡിനേറ്റര്‍ ജോണ്സണ് കണ്ണൂക്കാടനും,
കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറവും നന്ദി പറഞ്ഞു.
ബാസ്ക്കറ്റ്ബോള്‍
ടൂര്‍ണ്ണമെന്റിന് ജിയോ വെങ്ങാന്തറ, എമില്‍ മേത്തിപ്പാറ, ജാഷ് നെടിയകാലാ എന്നിവര്‍
നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം, ജോ.സെക്രട്ടറി ജോജോ
വെങ്ങാന്തറ, ട്രഷറര്‍ ആഷ്ലി ജോര്‍ജ്, ബോര്‍ഡ് അംഗങ്ങളായ ലെജി പട്ടരുമഠത്തില്‍,
രഞ്ജന്‍ എബ്രഹാം, ജോഷി വള്ളിക്കളം, ജസ്സി റിന്‍സി, ലീലാ ജോസഫ് എന്നിവര്‍
പിക്നിക്കിന് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോര്‍ജ് തോട്ടപ്പുറം