ജുബിള്‍ രാജ്, ബാദുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോജന് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫെബ്രുവരി 14. പുല്ലോലില്‍ ഗുരുകുലം ക്രിയേഷന്‍സിന്റെ ബാനറില്‍ പി ജി ഷൈന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് തോമസ് എഴുതുന്നു. ചെമ്പില്‍ അശോകന്, ചാലി പാല, ജാഫര്‍ ഇടുക്കി, അനില്‍ മുരളി, ജോയ്സണ്‍, സാദിക, നാഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഛായാഗ്രഹണം - നവാസ്, ഗാനരചന - പ്രിയ ഷൈന്‍, രാജേഷ് അത്തിക്കയം, സംഗീതം - ജോജി ജോണ്‍സ്, കല- ഐക്കാ ഷൗക്കത്ത്, മേക്കപ്പ്- അബ്ദുള്‍ റഷീദ്, വസ്ത്രാലങ്കാരം- സുഹസീര് റിനോയി, സ്റ്റില്‍സ് - സജീര്‍ ചാലക്കുടി, പരസ്യകല - ഗിരീഷ് പരമേശ്വര്‍, അസോസിയേറ്റ് ഡയറക്ടര്‍ - ജിനി വെച്ചൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ആര് രാജേന്ദ്രന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനൂപ് കൃഷ്ണ, വാര്‍ത്ത പ്രചരണം - എ എസ് ദിനേശ്.