Image

വിയന്നയില്‍ എഫ്‌സി കേരളയുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ജോബി ആന്റണി Published on 14 July, 2012
വിയന്നയില്‍ എഫ്‌സി കേരളയുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
വിയന്ന: ഓസ്ട്രിയന്‍ മലയാളികളുടെ ഇടയില്‍ രൂപം കൊണ്ട ഫുട്‌ബോള്‍ ക്ലബായ എഫ്‌സി കേരളയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വിയന്നയില്‍ രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് വിയന്നയിലെ 22-ാമത്തെ ജില്ലയിലുള്ള കഗ്രാന്‍ സ്‌പോര്‍ട്‌സ് പ്ലാറ്റ്‌സില്‍ ഉച്ചയ്ക്ക് 1.30ന് മല്‍സരങ്ങള്‍ ആരംഭിക്കും. 

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31ന് മുന്‍പായി പേരുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ടെജോ കിഴക്കേക്കര അറിയിച്ചു. ടൂര്‍ണമെന്റിന് കൊഴുപ്പേകാന്‍ വടംവലി മല്‍സരവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് റാഫി ഇല്ലിക്കല്‍ പറഞ്ഞു. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വിയന്നയിലെ മലയാളി ബിസിനസ് ഗ്രൂപ്പായ മാതാ സൂപ്പര്‍മാര്‍ക്കറ്റും പാചക വിദഗ്ധന്‍ ഡെന്നി കുന്നത്തൂരാന്റെ ഇന്ത്യാ ഗേറ്റ് റസ്റ്ററന്റുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:0699 1151 4750, 0699 1064 0838





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക