ബെല്‍ഫാസ്റ്റ്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയണിന്റെ നാലാമതു
ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്ട്രേഷന് ബെല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയൊസ്
ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരംഭിച്ചു. ജൂണ്‍ 16 നു
ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനാനന്തരം ഫാ. ജിനു ജോസഫ് ഈ ഇടവകയുടെ സെക്രട്ടറി
ബിജു കുര്യാക്കോസില്‍നിന്നും ആദ്യ രജിസ്ട്രേഷന് സ്വീകരിച്ചു കൊണ്ട് ഉല്‍ഘാടനം
നിര്‍വഹിച്ചു.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി
ഓര്‍ത്തഡോക്സ് പള്ളിയുടെ ആഥിധേയത്വത്തില്‍, സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍)
തീയതികളില്‍, വിതിന്ഷൊയിലെ, ഫോറം സെന്ററില്‍ വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ
സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സഭയുടെ എല്ലാ ഇടവകകളിലും
രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നു. ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍.
പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ റജിസ്ട്രേഷന് എടുത്ത് അവധികള്‍
ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്ന് സംഘാടകര്‍
പറഞ്ഞു.