ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം അതിരൂപതയിലെ വാംലി കത്തോലിക്ക പള്ളിയില്‍
ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമ്മാശ്ലീഹായുടെയും വിശുദ്ധ
അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാള്‍ ആഘോഷിച്ചു.
തിരുനാളിനോടനുബന്ധിച്ച് സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികവും കൊണ്ടാടി.
ആഘോഷമായ
തിരുനാള്‍ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭാ ചാപ്ലെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി,
ഫാ. ജോമോന് തൊമ്മാന എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ
കര്‍ബാനയ്ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും
നടന്നു. തുടര്‍ന്ന് മതബോധന കേന്ദ്രത്തിന്റെ വാര്‍ഷികവും കുട്ടികളുടെയും മുതിര്‍ന്ന
വരുടെയും കലാപരിപാടികളും നടന്നു.
മതബോധന വാര്‍ഷികം ഫാ. ജയ്സണ്‍ കരിപ്പായി
ഉദ്ഘാടനം ചെയ്തു. ഫാ. ജോമോന് തൊമ്മാന അധ്യക്ഷത വഹിച്ചു. സ്നേഹവിരുന്നോടെ
തിരുനാള്‍ പരിപാടികള്‍ സമാപിച്ചു.