മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം നേതൃത്വം നല്കുന്ന
മാഞ്ചസ്റ്റര്നൈറ്റ്വിജില് ജൂലൈ 20ന് (വെള്ളി) ലോംസൈറ്റിലെ സെന്റ് ജോസഫ്
ദേവാലയത്തില്‍ നടക്കും. രാത്രി പത്തു മുതല്‍ ശനി പുലര്‍ച്ചെ അഞ്ച് വരെയാണ്
ശുശ്രൂഷകള്‍. ഫാ. ജിജോ, ഫ. ജോണി സിഎംഐ എന്നിവര്‍ നൈറ്റ് വിജിലിന് നേതൃത്വം
നല്‍കും.
ദിവ്യബലി, ജപമാല, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണങ്ങള്‍ തുടങ്ങിയവ
നൈറ്റ് വിജിലിന്റെ ഭാഗമായി നടക്കും. നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത്
അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.