ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ ഹിന്ദു
സംഗമത്തിന് വാഷിംഗ്ടണ്‍ ഡി.സിയില്‍ എത്തിയ സ്വാമി ഉദിത് ചൈതന്യ ഭക്തജനങ്ങളുടെ
ആവശ്യപ്രകാരം അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സിറ്റികളില്‍ പര്യടനം നടത്തിവരവെ
ഷിക്കാഗോയിലും ഓഗസ്റ്റ് 4 മുതല്‍ 6 വരെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് നാലാംതീയതി ഏഴുമണി മുതല്‍
യുവജനങ്ങള്‍ക്കായി പ്രത്യേക സെമിനാര്‍ ഷാംബെര്ഗില് വെച്ചും (1500 ഡാന്റ്ബര്ഗ്
ഡ്രൈവ്, ഷാംബെര്ഗ്), ഓഗസ്റ്റ് അഞ്ചാം തീയതി 7.30 മുതല്‍ രാമായണത്വത്തെ
ആസ്പദമാക്കിയുള്ള പ്രഭാഷണം ഓക്ക്ബ്രൂക്കില് വെച്ചും (100 കോവിന്ടണ്
കോര്‍ട്ട്, ഓക്ബ്രൂക്ക്), ഓഗസ്റ്റ് ആറാം തീയതി 6.30 മുതല്‍ ആത്മീയ പ്രഭാഷണവും
സെമിനാറും, മൗണ്ട് പ്രൊസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ വെച്ചും (2200 സൗത്ത്
എല്‍മസ്റ്റ് സ്ട്രീറ്റ്, മൗണ്ട് പ്രൊസ്പക്ട്സ്) നടത്തുന്നതാണ്. ഓഗസ്റ്റ്
ആറിന് നടക്കുന്ന പൊതുസമ്മേളന പരിപാടിയിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം
ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിനും
ബന്ധപ്പെടുക: അനില്‍കുമാര്‍ പിള്ള (847 471 5379), ഡോ. സുനിത നായര്‍ (773 764
7710), ശിവന് മുഹമ്മ (630 363 0436), അരവിന്ദ് പിള്ള (847 769 0519), സതീശന്
നായര്‍ (847 708 3279).