തിരുവനന്തപുരം: ഈ വര്‍ഷത്തെ എം.ജി രാധാകൃഷ്ണന് പുരസ്കാരത്തിന് നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ അര്‍ഹനായി. അനശ്വര സംഗീതജ്ഞന് എം.ജി. രാധാകൃഷ്ണന്റെ ഓര്‍മയ്ക്കായി എം.ജി. രാധാകൃഷ്ണന് ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. കാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.29ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി ജോസഫ് പുരസ്കാരം സമ്മാനിക്കും.