മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മെത്രാന് സമിതിയുടെയും സീറോ മലബാര്‍ സമൂഹത്തിന്റെയും ക്ഷണം സ്വീകരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന സന്ദര്‍ശനത്തില്‍ മെത്രാന് സമിതിയെ അഭിസംബോധന ചെയ്യുന്ന കര്‍ദിനാള്‍, ഓസ്ട്രേലിയന്‍ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാര്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
പരിശുദ്ധ കത്തോലിക്ക സഭയിലെ പൂര്‍ണമായും ഐക്യമുള്ള പൗരസ്ത്യ സഭകളില്‍ ഒന്നാണ് സീറോ മലബാര്‍ സഭ. ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ പാരമ്പര്യത്തിലധിഷ്ഠിതമായ 40 ലക്ഷത്തിലേറെ വിശ്വാസികളുള്ള ഈ സഭ 22 പൗരസ്ത്യ സഭകളിലെ രണ്ടാമത്തെ വലിയ സഭയാണ്.
സീറോ മലബാര്‍ സഭ ഓസ്ട്രേലിയയില്‍ പ്രധാനമായും മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബന്‍, പെര്‍ത്ത്, അഡലൈഡ്, കാന്‍ബറ, ഡാര്വിന്, വുളംഗോങ്ങ്, ടൗണ്‍സ്വില്‍ എന്നീ നഗരങ്ങളിലും മറ്റു ചെറിയ പ്രദേശങ്ങളിലുമായാണ് വ്യാപിച്ചു കിടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി 61 408267777.
email: smncoordinatiora@gmail.com.