തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവന
ആശയക്കുഴപ്പമുണ്ടാക്കുമെന്നും, അച്ചടക്ക നടപടികളെ പാര്‍ട്ടി ഗൗരവമായി തന്നെയാണ്
കാണുന്നതെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞയിടെ ഉദുമയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് അനുകൂല
പ്രകടനം നടത്തിയ ഒമ്പതോളം പേരെ സസ്പെന്‍ഡ് ചെയ്ത നടപടിയെയാണ് വി.എസ്.
വിമര്ശിച്ചതിനെതിരേയാണ് സെക്രട്ടറിയേറ്റിന്റെ വാര്‍ത്താകുറിപ്പ്.
ഒരു
നേതാവിനെ മാത്രം അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങളെ അംഗീകരിക്കുന്നില്ലെന്നും
പാര്‍ട്ടി വിരുദ്ധ പ്രകടനം കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്ന ധാരണ ശരിയല്ലെന്നും
വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെ നിരന്തരം
വിമര്‍ശിക്കുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ പോകുന്നതില്‍
വിലക്കുണ്ടായിട്ടും വി.എസ്. അവിടം സന്ദര്‍ശിച്ചതും വിവാദമായിരുന്നു.