പൃഥ്വിരാജ് നായകനായ ദീപന് ചിത്രം പുതിയമുഖം കന്നടത്തിലേക്ക്. പൃഥ്വിരാജിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് പിടിച്ചുയര്‍ത്തിയ ചിത്രമാണ് പുതിയമുഖം.പ്രിയാമണിയും മീരാനന്ദനും നായികമാരായ ഈ ചിത്രത്തില്‍ റാഗിങ്ങിനു ഇരയായ ഒരു യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് കഥാതന്തു.സിനിമയുടെ പകര്‍പ്പവകാശം നേരത്തേ വിറ്റു പോയാതാണെന്നും മറ്റു ചിത്രങ്ങള്‍ കാരണം മുടങ്ങിപോകുന്നതാണെന്നും ഇതിന്റെ തമിഴ് മൊഴിമാറി റിലീസിനെത്തുമെന്നും ദീപന് പറയുന്നു.
തിരക്കഥയില്‍ ചില മാറ്റങ്ങളോടെയാണ് പുതിയ മുഖം എത്തുന്നത്. കന്നടത്തില്‍ ജിഡി എന്ന പേരിലാണ് പുതിയ മുഖം എത്തുന്നത്. അനന്ദ റിജുവിന്റെ സംവിധാനത്തില്‍ പ്രജ്വല്‍ ദേവരാജും അയിന്ട്രിത റായുമാണ് പൃഥ്വിരാജിന്റെയും പ്രിയാമണിയുടേയും വേഷത്തില്‍ എത്തുന്നത്. ബാക്കി താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും.