ന്യൂയോര്‍ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള മാഡംതുഷാഡ്സില് അമിതാഭ് ബച്ചന്റെയും ആമിര്‍ഖാന്റെയും മെഴുകുപ്രതിമക്കൊപ്പം ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ മെഴുകുപ്രതിമയും ഇടം പിടിക്കും. സല്‍മാന്റെ ആരാധകരായ നൂറുകണക്കിന് സന്ദര്‍ശകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് 'ബോളിവുഡ് സോണി'ല്‍ മെഴുകുപ്രതിമ നിര്‍മിക്കാന്‍ അധികൃതര്‍ മുന്നോട്ടു വന്നത്.