ഡാളസ്സ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ്
വര്‍ഷം തോറും നടത്തിവരാറുള്ള ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഒക്ടോബര്‍ 6
വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തുവാന്‍ കെ.എല്‍ . എസ്സ് പ്രവര്‍ത്തകയോഗം
തീരുമാനിച്ചു.
ജൂലായില്‍ കെ.എല്‍ .എസ്സ് പ്രസിഡന്റ് ജോസന്
ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കേരള അസ്സോസിയേഷന് ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ്
ഹാളില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈ കൊണ്ടത്. കേരളത്തില്‍ വിദ്യാരംഭം
കുറിക്കുന്ന അതേദിവസം തന്നെ ഡാളസ്സിലും ഈ ചടങ്ങ് നടത്തണമെന്ന് യോഗം
അഭിപ്രായപ്പെട്ടു.
കെ.എന്‍ . എസ് സെക്രട്ടറി തോമസ് മാത്യൂ സംഘടനയുടെ 6 മാസത്തെ പ്രവര്‍ത്തന
റിപ്പോര്‍ട്ട് ട്രഷറര്‍ ജോസ് ഓച്ചാലിന് വരവുചിലവു കണക്കും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന സംഘടനാചര്‍ച്ചയില്‍ സി.വി. ജോര്‍ജ്, സിജുജോര്ജ്, റോസമ്മ, മീന മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.